Saturday, September 27, 2008

ചിന്നൂ‍ന്റെ ഒന്നാം പിറന്നാള്‍

ഇതു ഞങ്ങളുടെ ചിന്നുമോള്‍.ഇന്നവള്‍ക്ക് ഒരു വയസ്സ് പൂര്‍ത്തിയാവുന്നു.

അവളുടെ പപ്പായും (എന്റെ രണ്ടാമത്തെ ചേട്ടന്‍) അമ്മയും സൌദിഅറേബ്യയിലാണ്. ദൂരെയുള്ള രണ്ടു സ്ഥലങ്ങളിലാണവര്‍ക്ക് ജോലി. അതിനാല്‍ ജനിച്ചപ്പോള്‍ മുതല്‍ ചിന്നു ഞങ്ങളോടൊപ്പം നാട്ടിലെ വീട്ടിലാണ് താമസം - ഇപ്പോള്‍ ഞങ്ങളെല്ലാവരും അവളുടെ ‘അമ്മ’യാണ്. ചെറുതായി പിടിച്ചു നടക്കാനും, ഒന്നു രണ്ടുവാക്കുകള്‍ പറയുവാനും ഇപ്പോള്‍ അവള്‍ക്കാകും.

ഒന്നാം പിറന്നാളിന് ചിന്നുമോള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
Tuesday, September 16, 2008

ഞങ്ങടെ നാട്ടിലെ ഓണം (ചിത്രങ്ങള്‍)

ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെ ആധുനികഓണാഘോഷങ്ങളുടെ ചില ചിത്രങ്ങളാണിവ. ചിലത് വഴിയില്‍ കണ്ടതും..


4,5- കുടുംബശ്രീ ചേച്ചീമാരുടെ വടംവലി
വടംവലി പുരുഷന്മാര്‍


ഇതെന്താണെന്നറിയാമോ? മീഡിയം ലെവല്‍ “പാമ്പുകളുടെ” തിരുവാതിരകളിയാണ് !
തിരുവോണം വന്നപ്പോഴും, വീടും കൂടുമില്ലാതെ കടത്തിണ്ണയില്‍ ഉറങ്ങാന്‍ വിധിക്കപ്പെട്ട ഒരു ഭിക്ഷക്കാരന്‍. (പാമ്പല്ല കേട്ടോ)


ഒരു പാമ്പ് ഓടുന്നു !!

കബഡി കബഡി കബഡി.....

Thursday, September 11, 2008

ഒരു നാടന്‍ പാട്ട്

പ്രിയപ്പെട്ടവരെ ഒരു ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ഞാന്‍ ഈ ഓണക്കാലത്ത് ഒരു പാചക കുറിപ്പ് പോസ്റ്റ്ചെയ്യണം എന്നായിരുന്നു ഉദ്ദേശിച്ചത്.എന്നാല്‍ ബ്ലോഗ് അഗ്രിഗേറ്ററുകള്‍ പരിശോധിച്ചപ്പോള്‍ നിറയെ പാചകം തന്നെ. അപ്പോഴാണ് ഒരു നാടന്‍ പാട്ട് എല്ലാവരുമായും പങ്കുവെക്കാം എന്ന് ചിന്തിച്ചത്. ഈ നാടന്‍ പാട്ട് എന്റെ സഹോദരന്റെ സുഹ്രത്തായ പ്രസാദ് ചേട്ടനാണ് എനിക്ക് പറഞ്ഞ് തന്നത്. മുന്‍പ് ഏതോ സാക്ഷരതാ ക്യാമ്പില്‍ നിന്ന് അദ്ദേഹത്തിനു ലഭിച്ച ഈ നാടന്‍ പാട്ടിന്റെ രചയിതാവ് ആരെന്ന് ഇപ്പൊഴും അജ്ഞാതമാണ്. ഒരു പക്ഷേ അതൊരു വ്യക്തിയാകാം, അല്ലെങ്കില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ കൂടിയിരുന്ന് പാടി തലമുറകള്‍ തലമുറകള്‍ കൈമാറിവന്നതാവാം. ഏതായാലും ആ നാടന്‍ പാട്ട് ഈ ഓണക്കാലത്ത് എല്ലാ പ്രിയപ്പെട്ട ബ്ലോഗേഴ്സ്സിനും സമര്‍പ്പിക്കുന്നു.

ഒരു കാര്യം കൂടി വളരെ ഖേദത്തോടെ അറിയിക്കട്ടെ, ഈ നാടന്‍ പാട്ട് ശ്രീ ആര്‍ പ്രസാദ് ചേട്ടന്റെ ശബ്ദമാധുര്യത്തില്‍ റെക്കോഡ് ചെയ്തതായിരുന്നു എന്നാല്‍ അപ്പ് ലോഡ് ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. പിന്നീട് എപ്പോഴെങ്കിലും സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍......തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന...

വെള്ളേടത്തുകാരി വെളുത്തേടത്തുകാരി വെള്ളരി പെറ്റതു വെള്ളക്കാരി
കാര്യക്കാരി അവള്‍ വീര്യക്കാരി അവള്‍ തേടിക്കൊണ്ടു രണ്ടു ചീര നട്ടു.
(തന്നന്ന താനന്ന തന്നാന തന )
കൊച്ചിയില്‍ കുഴിച്ചിട്ടു, കൊടുങ്ങല്ലൂര്‍ വേരോടി ഇവിടെ വളര്‍ന്നത് ചെഞ്ചീര.
ചെഞ്ചീര പറിക്കാനായി ഞാനവിടെ ചെന്നപ്പോള്‍‍ നിന്നതു നീല വഴുതനങ്ങ.
(തന്നന്ന താനന്ന തന്നാന തന)
പറിച്ചപ്പോള്‍ കോവക്ക അരിഞ്ഞപ്പോ പാവക്ക കൊത്തിയരിഞ്ഞപ്പോ കൊത്തച്ചക്ക
കൊത്തച്ചക്ക തിന്നാന്‍ ഞാന്‍ ചെന്നിരുന്നപ്പോള്‍ കോഴിയൊരിച്ചത് ചാമക്കഞ്ഞി.
(തന്നന്ന താനന്ന തന്നാന തന)
ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞത് കട്ടുറുമ്പ്
കട്ടുറുമ്പിനെ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൂവിതെളിഞ്ഞത് പൂവങ്കോഴി.
(തന്നന്ന താനന്ന തന്നാന തന)
പൂവന്‍ കോഴി കൂവി കൊല്ലത്തുചെന്നപ്പോള്‍കൊല്ലത്തൊരച്ചിക്ക് മീശ വന്നേ
കൊല്ലത്തൊരച്ചിക്ക് മീശ വന്നേപിന്നെ കായംകുളം കാളപെറ്റെണീറ്റേ
(തന്നന്ന താനന്ന തന്നാന തന)
കായംകുളം കാളപെറ്റെണീറ്റേപ്പിന്നെ മുട്ടുചിരട്ട രണ്ടാടുപെറ്റേ
മുട്ടുചിരട്ട രണ്ടാടുപെറ്റേപ്പിന്നെ ഗോപുരം തിങ്ങി രണ്ട് ഈച്ച ചത്തേ.

തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന...