പ്രിയപ്പെട്ടവരെ ഒരു ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ഞാന്‍ ഈ ഓണക്കാലത്ത് ഒരു പാചക കുറിപ്പ് പോസ്റ്റ്ചെയ്യണം എന്നായിരുന്നു ഉദ്ദേശിച്ചത്.എന്നാല്‍ ബ്ലോഗ് അഗ്രിഗേറ്ററുകള്‍ പരിശോധിച്ചപ്പോള്‍ നിറയെ പാചകം തന്നെ. അപ്പോഴാണ് ഒരു നാടന്‍ പാട്ട് എല്ലാവരുമായും പങ്കുവെക്കാം എന്ന് ചിന്തിച്ചത്. ഈ നാടന്‍ പാട്ട് എന്റെ സഹോദരന്റെ സുഹ്രത്തായ പ്രസാദ് ചേട്ടനാണ് എനിക്ക് പറഞ്ഞ് തന്നത്. മുന്‍പ് ഏതോ സാക്ഷരതാ ക്യാമ്പില്‍ നിന്ന് അദ്ദേഹത്തിനു ലഭിച്ച ഈ നാടന്‍ പാട്ടിന്റെ രചയിതാവ് ആരെന്ന് ഇപ്പൊഴും അജ്ഞാതമാണ്. ഒരു പക്ഷേ അതൊരു വ്യക്തിയാകാം, അല്ലെങ്കില്‍ ഒരു കൂട്ടം ആള്ക്കാര് കൂടിയിരുന്ന് പാടി തലമുറകള്‍ തലമുറകള്‍ കൈമാറിവന്നതാവാം. ഏതായാലും ആ നാടന്‍ പാട്ട് ഈ ഓണക്കാലത്ത് എല്ലാ പ്രിയപ്പെട്ട ബ്ലോഗേഴ്സ്സിനും സമര്‍പ്പിക്കുന്നു.
ഒരു കാര്യം കൂടി വളരെ ഖേദത്തോടെ അറിയിക്കട്ടെ, ഈ നാടന്‍ പാട്ട് ശ്രീ ആര് പ്രസാദ് ചേട്ടന്റെ ശബ്ദമാധുര്യത്തില്‍ റെക്കോഡ് ചെയ്തതായിരുന്നു എന്നാല്‍ അപ്പ് ലോഡ് ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. പിന്നീട് എപ്പോഴെങ്കിലും സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍......
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന...
വെള്ളേടത്തുകാരി വെളുത്തേടത്തുകാരി വെള്ളരി പെറ്റതു വെള്ളക്കാരി
കാര്യക്കാരി അവള് വീര്യക്കാരി അവള് തേടിക്കൊണ്ടു രണ്ടു ചീര നട്ടു.
(തന്നന്ന താനന്ന തന്നാന തന )
കൊച്ചിയില്‍ കുഴിച്ചിട്ടു, കൊടുങ്ങല്ലൂര്‍ വേരോടി ഇവിടെ വളര്‍ന്നത് ചെഞ്ചീര.
ചെഞ്ചീര പറിക്കാനായി ഞാനവിടെ ചെന്നപ്പോള്‍ നിന്നതു നീല വഴുതനങ്ങ.
(തന്നന്ന താനന്ന തന്നാന തന)
പറിച്ചപ്പോള്‍ കോവക്ക അരിഞ്ഞപ്പോ പാവക്ക കൊത്തിയരിഞ്ഞപ്പോ കൊത്തച്ചക്ക
കൊത്തച്ചക്ക തിന്നാന്‍ ഞാന്‍ ചെന്നിരുന്നപ്പോള്‍ കോഴിയൊരിച്ചത് ചാമക്കഞ്ഞി.
(തന്നന്ന താനന്ന തന്നാന തന)
ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞത് കട്ടുറുമ്പ്
കട്ടുറുമ്പിനെ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൂവിതെളിഞ്ഞത് പൂവങ്കോഴി.
(തന്നന്ന താനന്ന തന്നാന തന)
പൂവന് കോഴി കൂവി കൊല്ലത്തുചെന്നപ്പോള്കൊല്ലത്തൊരച്ചിക്ക് മീശ വന്നേ
കൊല്ലത്തൊരച്ചിക്ക് മീശ വന്നേപിന്നെ കായംകുളം കാളപെറ്റെണീറ്റേ
(തന്നന്ന താനന്ന തന്നാന തന)
കായംകുളം കാളപെറ്റെണീറ്റേപ്പിന്നെ മുട്ടുചിരട്ട രണ്ടാടുപെറ്റേ
മുട്ടുചിരട്ട രണ്ടാടുപെറ്റേപ്പിന്നെ ഗോപുരം തിങ്ങി രണ്ട് ഈച്ച ചത്തേ.
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന...
21 comments:
തന്നന്ന താനന്ന തന്നാന തന തന്നന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന തനന്ന തന്നാന..
എല്ലാവര്ക്കും ഒരിക്കല്‍ കൂടി സ്നേഹം നിറഞ്ഞ ഓണാശംസകള്‍
തിരുവോണ ദിനമായിട്ട് ആദ്യത്തെ കമന്റ് തേങ്ങ എന്റെ വക.
“ഠേ!”
ഈ നാടന്‍ പാട്ട് പങ്കു വച്ചതിനു നന്ദി, ഷിജുച്ചായാ... :)
വൈകാതെ പാട്ടു കൂടി അപ്ലോഡ് ചെയ്യണേ...
ഓണാശംസകള്‍!
അപരൻ ചേട്ടൻ: ഓണാശംസകൾ.
മാർച്ച് 2006 മുതൽ 'സ്നേഹിതൻ' എന്ന ബ്ലോഗ് നാമത്തിൽ എഴുതുന്ന എന്നെ, ജൂലൈ 2008 മുതൽ അതേ പേരിൽ എഴുതുന്ന താങ്കൾ 'അപരൻ' എന്ന് വിശേഷിപ്പിച്ചതിന് നന്ദി !
ഷിജു|സ്നേഹിതനും, ഷിജുവല്ലാത്ത സ്നേഹിതനും തമ്മില്‍ പേരിനെ ചൊല്ലിയുള്ള ഈ തര്‍ക്കവും അപരന് വിളിയും ഒന്നു നിര്‍ത്തണേ എന്നാണെന്തെ അഭിപ്രായം. മലയാളത്തിന് ഇന്ന് പതിനായിരത്തോടടുപ്പിച്ച് ബ്ലോഗുകള്‍ ഉണ്ട്. ദിവസേന ഉണ്ടായിക്കൊണ്ടും ഇരിക്കുന്നു. പുതുതയായി വരുന്നവരെല്ലാം തൂലികാ നാമങ്ങള്‍ ചേര്‍ക്കുവാന്‍ തുടങ്ങിയാല്‍ മലയാളത്തില്‍ പിന്നെ തൂലികാ നാമങ്ങള്‍ക്കു പഞ്ഞമുണ്ടായേക്കും. ഒരേ പേരില്‍ ബ്ലോഗുള്ളവര്‍ ഇവിടെ ഒന്നികൂടുതല്‍ ഒരുപാടുണ്ട്. ഉദാഹരണം വഴിപോക്കന് -- മൂന്നെണ്ണം! നാം ജീവിക്കുന്ന ലോകം തന്നെ നോക്കൂ. ഒന്നില്‍ കൂടുതല്‍ പേരുള്ള എത്രയോ പേരുണ്ട്.
ഏതായാലും ബ്ലോഗ് യു.ആര്.എല്‍ രണ്ടാണല്ലോ. ഷിജുവിനു സമ്മതമാണെങ്കില്‍ ഈ സ്നേഹിതന് എന്ന പേര് മാറ്റി മറ്റൊന്നു ചേര്‍ക്കൂ. ഏതായാലും മറ്റേ സ്നേഹിതനല്ലേ ആദ്യം ബ്ലോഗ് തുടങ്ങിയയ്ത്..
രണ്ടുപേര്‍ക്കും ഓണാശംസകള്‍!
പ്രിയ ഷിബൂ, വളരെ നന്ദി താങ്കളുടെ ആശംസക്കും, അഭിപ്രായത്തിനും. അഭിപ്രായം പരിഗണിക്കാവുന്നതേ ഉള്ളൂ.
പേരിനെ ഇത്ര കാര്യമാക്കി എടുക്കേണ്ടതുണ്ടോ?
ഒരേ പേരില്‍ അല്ലെങ്കില്‍ സാമ്യമുള്ള പേരുകളില്‍ ബ്ലോഗ് ചെയ്യുന്ന ഒരുപാടു പേരുണ്ടല്ലോ ഈ ബൂലോകത്ത്?
സ്നേഹിതന് എന്ന പേരില്‍ തന്നെ സ്നേഹിതന്, ഒരു സ്നേഹിതന്, , സ്നേഹിതന്|ഷിജു എന്നിവരുള്ളതു പോലെ വേറെയും ഒരുപാട് സമാന പേരുകാരുണ്ട്...
ശ്രീ എന്ന പേരില്‍ ഞാന്‍ മാത്രമല്ല, ഞാന്‍ ശ്രീ , ശ്രീ ഇടശ്ശേരി, Sree..., sree, ശ്രീsree ഇങ്ങനെ കുറേപ്പേരുണ്ട്. അതു പോലെ എത്രയോ പേരുണ്ട്...
ഇതിപ്പോള്‍ പേരില്‍ ചെറിയ വ്യത്യാസമുണ്ടല്ലോ...
‘ഗോപുരം തിങ്ങി രണ്ടീച്ചചത്തു’എന്ന വരിമാത്രം
ഒരോർമ്മയുണ്ട്.ബാക്കികൂടി കിട്ടിയതിൽ വളരെ സന്തോഷം.
നല്ലൊരോണക്കാലം ആശംസിയ്ക്കുന്നു
ഷിജു,
ഞാനിപ്പോഴാ ഇവിടെ വന്നത്.
നമ്മുടെ നാടന്‍ പാട്ടുകള്‍ എഴുതിയ ആളുകളെ അറിയാറില്ലെങ്കിലും, തലമുറകള്‍ കൈമാറിക്കിട്ടുന്ന ഇത്തരം പാട്ടുകള്‍ അമൂല്യമാണ്.
നന്ദി.
ഷിജു ഭായി..
പാട്ട്, നാടന്‍ പാട്ട് രസമുണ്ട് എന്നാലും അത് കേള്‍ക്കാന്‍ പറ്റിയാലെ ഒരു സുഖമുണ്ടാകുകയൊള്ളൂ. അപ്പൊ പറഞ്ഞതുപോലെ പ്രസാദ് മാഷിന്റെ ശബ്ദം ബൂലോഗത്ത് മുഴങ്ങട്ടെ.
പിന്നെ പേരു മാറിയത്..അതിന് ഒരു കൈയ്യടി. കാരണം ബലം പിടിച്ചില്ലല്ലൊ. പിന്നെ എന്റെ വ്യക്തിപരമായ അഭിപ്രായം പേരില്‍ വളരെ വ്യത്യാസം ഉള്ളപ്പോള്‍ അത് മാറ്റേണ്ടായിരുന്നു. ഹഹ ബൂലോഗത്ത് എന്ത് സീനിയോറിറ്റി..!!
കൊള്ളാം. നന്നായിട്ടുണ്ട്
ശ്രീ വളരെ നന്ദീ...
സ്നേഹിതന് നന്ദി ഓണാശംസക്കും മറുവിളിക്കും.
അപ്പുചേട്ടന്‍ : കമന്റിനും, ഉപദേശത്തിനും നന്ദി.
ശ്രീ എന്തിന്നാ വെറുതേ... ഞാന്‍ പേര് മാറ്റി.
ഭൂമിപുത്രി: സന്തോഷമായല്ലോ ബാക്കി വരികള്‍കൂടി കിട്ടിയില്ലെ?? ഇനി പാടിക്കോളൂ.
ലതിചേച്ചി: വളരെ നന്ദി.
കുഞ്ഞന്‍ ചേട്ടാ:പാട്ട് ഉടനെ തന്നെ അപ്പ് ലോഡ് ചെയ്യുന്നുണ്ട്. പിന്നെ കൈയ്യടിക്ക് വളരെ നന്ദി.
കുമാരാ : എന്ത് നന്നായിട്ടുണ്ടെന്ന് ?? പാട്ടോ അതൊ പേര് മാറ്റിയതോ??
പാട്ടിന്റെ കാര്യമാണെന്ന് മനസ്സ്സിലായി കേട്ടോ.
thannna thanannna........
havu....nalloru pradhaman kudicha pole yayi. kalakkitto...
congrats to you and ur Prasadettan
Niran.
കുരീപ്പുഴ ചൊല്ലിയത് കാണണം നോക്കട്ടെ
ഒരു പുതുമുഖം’
ഇതു ഞാനെടുത്തോട്ടെ ,ഒരു കലാമത്സരത്തിനു പിള്ളേര്‍ക്കു കൊടുക്കാനാ..............
നിരഞ്ജന് വളരെ നന്ദി.....
കുഞ്ഞിപ്പെണ്ണേ എന്താ പറഞ്ഞത്??? മനസ്സിലായില്ല കേട്ടോ.
മാഹിഷ്മതി:ആദ്യമേ ബൂലോകത്തേക്ക് സ്വാഗതം.
സന്തോഷം, തീര്‍ച്ചയായും എടുത്തോളൂ. പിള്ളേര്‍ക്ക് ഒന്നാം സമ്മാനം തന്നെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
"ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞത് കട്ടുറുമ്പ്.
കട്ടുറുമ്പിനെ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൂവിതെളിഞ്ഞത് പൂവങ്കോഴി."
ഈ വരികള്‍, എന്റെ കുട്ടിക്കാലത്ത് അമ്മ എന്നെ പാടികേള്പ്പിച്ചിരുന്നു.
നന്ദി!
ഈ നാടന്‍ പാട്ടിന്റെ ഫുള്‍ വേര്‍ഷന്‍ ഇവിടെ പങ്ക് വച്ചതിന്.
ആ പാട്ടു കൊള്ളാം നന്ദി,ഇനി അടുത്ത പോസ്റ്റ് പാചകം മതി അതിനുശേഷം അറിയിപ്പിക്കാന്‍ മറക്കരുത്. ഇനി എന്റെ പാചകം ഒന്നുകുടി നോക്കിട്ടു പറയു pl http://vivahajeevitham.blogspot.com/
ജിജിച്ചാന്, ദിലീപ് മാഷ് ..... വളരെ നന്ദി കേട്ടോ...
മാഷേ, ഈ നാടൻ പാട്ട് വിക്കി ചൊല്ലുകളിലേക്കെടുക്കട്ടേ?
Abhi വളരെ സന്തോഷം .
വിക്കിചൊല്ലുകളിലേക്ക് ഇട്ടേക്കൂ വരും തലമുറക്ക് പ്രയോജനമാകട്ടെ.
Post a Comment