Wednesday, August 20, 2008

പണിമുടക്ക് ദിനത്തിലെ രക്തദാനം

ഇന്ന് വീണ്ടും ഒരു പണിമുടക്കു കൂടി. അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഇത് ഒരു ഹര്‍ത്താലായി മാറി.
ഹര്‍ത്താലുകള്‍ എല്ലാം ഒരു ഉത്സവമാക്കി മാറ്റുകയാണല്ലൊ നമ്മള്‍ കേരളീയര്‍. അങ്ങനെയാണേല്‍ ഇന്ന് നമ്മുടെ ദേശീയോത്സവം. ഇന്നത്തെ പണിമുടക്കില്‍ എനിക്കുണ്ടായ ഒരു അനുഭവം നിങ്ങളോടൊത്ത് ഒന്നു പങ്കുവെക്കാം എന്ന് ആഗ്രഹിക്കുന്നു.
ഇന്ന് പണിമുടക്കാ‍യതിനാല്‍ ഇന്നലെ വളരെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. മറ്റൊന്നുമല്ല ഇന്ന് വേറെ പരിപാടികള്‍ ഒന്നും ഇല്ല, പതുക്കെ എണീറ്റാല്‍ മതിയല്ലോ. പക്ഷേ എന്തൊ ഞാന്‍ പതിവിലും നേരത്തെ ഇന്ന് എണിറ്റു. രാവിലെ ഒരു 7 മണി ആയിക്കാണും പല്ലുതേച്ചുകൊണ്ട് നിന്നപ്പോഴാണ് ഒരു ആംബുലന്‍സ് ഗേറ്റിനു മുന്‍പില്‍ വന്നു നിന്നത്. ശരിക്കും ഒന്നു പരിഭ്രമിച്ചു. ദൈവമേ ആരാ മരിച്ചത്, ഒന്നും അറിഞ്ഞില്ലല്ലോ, എന്തിന്നാ ഇവിടെ കൊണ്ടുവന്ന് നിര്‍ത്തിയത്? നമ്മുടെ ആരെങ്കിലുമാണോ മരിച്ചത്.? അങ്ങനെ നൂറ് സംശയങ്ങള്‍ ഒരേ സമയം മനസ്സിലേക്ക് ഓടിവന്നു. (അങ്ങനെ വരാന്‍ കാര്യവുമുണ്ട് നമ്മുടെ നാട്ടില്‍ ശവം കൊണ്ടുപോകാന്‍ മാ‍ത്രമല്ലെ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ). എന്തായാലും ആംബുലന്‍സില്‍ നിന്ന് സുമുഖനാ‍യ ഒരു ചെറുപ്പക്കാരന്‍ എന്റെ അടുക്കലേക്ക് പുഞ്ചിരിയോടെ നടന്നു വന്നു.
ഷിജു അല്ലേ????? അല്പം സംശയത്തോടെ എന്നോട് ചോദിച്ചു.
അതെ എന്താ!!!!!!! വിറയാര്‍ന്ന ശബ്ദ്ത്തില്‍ ഞാന്‍ ചോദിച്ചു.
ഞാന്‍ പന്തളത്തുനിന്ന് വരികയാണ് ‍എന്റെ പേര്‍ സന്തോഷ് കുമാര്‍. ഇന്നലെ എന്റെ പെങ്ങള്‍ക്ക് ഒരു സര്‍ജറി ഉണ്ടായിരുന്നു. കുറെ ബ്ലഡ് വേണ്ടിവന്നു. ഇപ്പൊഴും ബ്ലീഡിങ് ഉണ്ട്. ഷിജുവിന്റേത് എ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആണെന്ന് അറിഞ്ഞു . ഇന്നലെ മുതല്‍ ബ്ലഡിനാ‍യി പല സ്ഥലങ്ങളില്‍ ഓടുവാ. വളരെ അത്യാവശ്യമാ എന്റെ കൂടെ ഒന്നു വരണം.ഇതു കേട്ടപ്പോള്‍ എനിക്ക് അല്‍പ്പം ആശ്വാസമായി, അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ സഹായിക്കാതിരിക്കാന്‍ തോന്നിയില്ല, കാരണം 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കുവേണ്ടിയും പലര്‍ ഇങ്ങനെ ഓടിയതാണല്ലോ..
അതിനെന്താ ഞാന്‍ വരാം, അല്‍പ്പം സംശയത്തോടെ ഒന്നൂടെ ചോദിച്ചു എന്തിനാ ഈ ആംബുലന്‍സില്‍ വന്നത്???
അയ്യോ മാഷേ ഇന്നു പണിമുടക്കല്ലേ ഒരു വണ്ടി പോലും കിട്ടുന്നില്ല, മാത്രമല്ല പണിമുടക്കുകാര്‍ കുറെ പേര്‍ വഴി തടയുന്നുമുണ്ട്, ടൂവീലറുകാരേപോലും വിടുന്നില്ല അപ്പൊ ഇതേ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളു. ഞാന്‍ പെട്ടെന്ന് പോയി വേഷം മാറിവന്നു. അപ്പോഴേക്കും വീടിനു മുന്‍പില്‍ ആംബുലന്‍സ് കിടക്കുന്നത് കണ്ട് അയല്‍പക്കത്തെ അമ്മാമ കരഞ്ഞുകൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. അല്‍പ്പം വിതുമ്പലോടെ എന്നോട് അയ്യോ എന്തു പറ്റി? ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലല്ലോ ??? (ഇവിടെ എന്തെങ്കിലും സംഭവിച്ചതാണെന്നാ പുള്ളിക്കാരി കരുതിയത്.) വേറെ ഒന്നു രണ്ട് അയല്‍ക്കാര്‍ കൂടി ഓടിവരുന്നുണ്ടായിരുന്നു. എല്ലാവരുടേയും പരവേശം കണ്ടപ്പോള്‍ എനിക്ക് ചിരി പൊട്ടി. പേടിക്കാനൊന്നുമില്ല, ഇദ്ദേഹം ബ്ലഡിന്റെ ആവശ്യത്തിനായി എന്നെ വിളിക്കാന്‍ വന്നതാ, പണിമുടക്കായതിനാലാണ് ആബുലന്‍സ്സില്‍ വന്നത് ഞാന്‍ പെട്ടെന്ന് പറഞ്ഞു.
ഇത്രെം പറഞ്ഞപ്പൊള്‍ അമ്മാമയുടെ മുഖത്തുണ്ടായിരുന്ന കരച്ചില്‍ ഒരു ചമ്മിയ ചിരിക്ക് വഴിമാറി.
.

16 comments:

സ്നേഹിതന്‍ | Shiju said...

ബന്ദ് അഥവാ ഹര്‍ത്താല്‍ അഥവാ പണിമുടക്കുകള്‍....

അപ്പു said...

കേരളത്തിന് പുറത്തൊരു സംസ്ഥാനത്ത് ആദ്യമായി ഒരു പണിമുടക്ക്‌ അല്ലെങ്കില്‍ ഹര്‍താല്‍ കാണുവാന്‍ ഇന്നെനിക്കു ഭാഗ്യമുടായി. നമ്മുടെ ഗുജറാത്തിലെ ഗാന്ധിധാം എന്ന സ്ഥലത്തു. ഇവിടെ ആരും ഇതൊന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു. എല്ലാം പതിവുപോലെ. ഫാക്ടറികള്‍ എല്ലാം പ്രവര്ത്തിച്ചു. വാഹനങ്ങള്‍ ഓടി. ഈ ജനങ്ങള്‍ ഒന്നും ഭാരതത്തില്‍ അല്ലെ ജീവിക്കുന്നത് !!

ശ്രീ said...

നമ്മുടെ നാട്ടില്‍ ഹര്‍ത്താലും ദേശീയോത്സവമായി മാറിക്കഴിഞ്ഞല്ലോ...

പിന്നെ പണിമുടക്കിനായാലും, രക്തദാനം ചെയ്യുന്നത് നല്ലതു തന്നെ...

ജയശങ്കര്‍. said...

സ്നേഹിതാ,
നല്ല തുടക്കം. സാഹിത്യം അറിയില്ല എന്നൊക്കെ ചുമ്മാ നമ്പര്‍ അടിക്കരുത്... പിന്നെ ആംബുലന്‍സ് എന്നാല്‍ ശവ വണ്ടി എന്നാ ഒരു ചിന്താഗതി എല്ലാ ഇടത്തും കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഈ ഹര്‍ത്താല്‍ ശരിക്കും സ്വാഗതം ചെയ്യപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുന്ന ഒരു നിര്‍ബന്ധിത അവധി ദിവസം, ഇന്നത്‌ ഒരു ആഘോഷമാണ്....

Rare Rose said...

സ്നേഹിതാ..,ഈ ബ്ലോഗ് ഇന്നാണു കണ്ണില്‍പ്പെട്ടതു.രണ്ടു പോസ്റ്റും വായിച്ചു.പണിമുടക്ക് കേരളം എന്നേ ആഘോഷമായി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു......
ആദ്യത്തെ പോസ്റ്റിന്റെ ഞെട്ടലിപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ല...ആ സമയത്തു മനസ്സിന്റെ ശക്തി കൈവിടാതെ പിടിച്ചു നിര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചത്തിയതു ഈശ്വരകൃപയെന്നല്ലാതെ എന്തു പറയാന്‍... ഇത്തരം അനുഭവങ്ങളില്‍ സാഹിത്യമില്ലെങ്കില്‍ തന്നെ വായക്കാരുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും..നല്ല അടുക്കും ചിട്ടയോടെ എഴുതിയതിനു അഭിനന്ദനങ്ങള്‍..തുടര്‍ന്നും നന്നായി തന്നെ എഴുതാനാവട്ടെ...എല്ലാ വിധ ആശംസകളും..:)
ഓ.ടോ:-
ആ വേര്‍ഡ് വെരി എടുത്തു മാറ്റണേ..അല്ലെങ്കില്‍ കമന്റുന്നതിനു ബുദ്ധിമുട്ടായിരിക്കും ..:)

സ്നേഹിതന്‍ | Shiju said...

അപ്പുവേട്ടന്‍, ശ്രീ,ജയശങ്കര്‍,റെയര്‍ റോസ് ,ഇതുവഴി കടന്നുപോയ എല്ലാവര്‍ക്കും നന്ദി.
Rose, തീര്‍ച്ചയായും അത് മാറ്റിയേക്കാം,നന്ദി.

ഗൗരിനാഥന്‍ said...

enthoru kashtam ingngane harthal thudangiyal..ellavarum swanthamayi aambulans vangikkunna kalam doore alla

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

നരിക്കുന്നൻ said...

നന്നായിട്ടുണ്ട്. കേരളത്തിന്റെ വളർച്ച മുരടിപ്പിക്കുന്ന ഇത്തരം ഹർത്താലുകൾക്ക് ഒരന്ത്യം ഉണ്ടാകുമോ.?

കേരളത്തീൽ ഹർത്താൽ പ്രമാണിച്ച് ഇനി എല്ലാവരും ആബുലൻസ് വാങ്ങിയിടുക. ഇതേ ഇനി രക്ഷയുള്ളൂ....

സ്നേഹിതന്‍ | Shiju said...

ഇന്റര്‍നെറ്റ് കണക്ഷന്‍ ശരിയാകാഞ്ഞതുകൊണ്ട് കുറെ ദിവസമായി ഇതിലെ വരാന്‍ പറ്റിയില്ല. കമന്റയച്ച ഗൌരിനാഥന്‍, മുല്ലപ്പൂവ്. നരിക്കുന്നന്‍ എല്ല്ലാവര്‍ക്കും നന്ദി....

കുഞ്ഞന്‍ said...

സ്നേഹിതാ ഷിജു..
വെളിച്ചപ്പടിനറിയില്ലല്ലൊ വെളിച്ചപ്പാടിന്റെ പ്രശസ്തി..!

പോസ്റ്റു വായിക്കുമ്പോള്‍ മനസ്സിലാകുന്നു ഷിജു ഇതിനുമുമ്പും രക്തം ദാനം ചെയ്തിട്ടുണ്ടെന്ന് ഗ്രേറ്റ്.

പിന്നെ ആ അമ്മാമ്മ കരഞ്ഞതില്‍ സന്തോഷമാണെനിക്കു തോന്നിയത്. കാരണം അയല്‍‌പക്കത്ത് ഒരു ദുരന്തമൊ പ്രശ്നമൊ വരുമ്പോള്‍ ഓടി വന്ന് സഹായഹസ്തം നീട്ടുവാനും ആശ്വസിപ്പിക്കാനുമുള്ള നല്ല മനസ്സിനുടമകള്‍ ഇപ്പോഴുമുണ്ടല്ലൊ, ഇപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ വീട്ടില്‍ നിന്നെത്തി നോക്കുക മാത്രമെ ചെയ്യുകയൊള്ളൂ, തിരക്ക് പിന്നെ ടിവി പ്രോഗ്രാം മുടങ്ങില്ലേ എന്ന ചിന്ത അതിനുമപ്പുറം അവനോന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന തിരിച്ചറിവും..!

ഓ.ടോ..ചേട്ടനുമനിയനും പരസ്പര ധാരണയിലാണ് അത് അങ്ങിനെതന്നെ എന്നും നിലനില്‍ക്കട്ടെ..

മഴത്തുള്ളി said...

പണിമുടക്ക് ദിനത്തില്‍ ഒരു ആംബുലന്‍സില്‍ വന്നതിനാല്‍ മാത്രമാണ് ഷിജുവിന് അയാളുടെ കൂടെ പോകാനും രക്തം ദാനം ചെയ്യാനും സാധിച്ചത്. ഇതുപോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ഇനി ആംബുലന്‍സുമായി ഇറങ്ങുകയേ രക്ഷയുള്ളൂ :)

ഭൂമിപുത്രി said...

രോഗാതുരമായ ഒരു നാട്ടിൽ,
ആംബുലൻസും ഒരു പ്രതീകം തന്നെ,അല്ലെ?

സ്നേഹിതന്‍ | Shiju said...

കുഞ്ഞന്‍,മഴത്തുള്ളി, ഭൂമിപുത്രി എല്ലാവര്‍ക്കും കടന്നു വന്നതിന് നന്ദി അറിയിക്കട്ടെ.

ചിരിപ്പൂക്കള്‍ said...

hi friend,

happy to see your second post.
malayalathil ezhuthuanulla samvidhanam thalkkalam illa ippol. athinal manglish.. rakatha danam mahadanam. DAIVANUGRAHAMUNDAKUM. ENNUM.
EE HARTAL ENNEGILUM ONNU MARUMO??
EVIDE.!!

SASNEHAM.
NIRANJAN.

ഷിജു | the-friend said...

ചിരിപ്പൂക്കള്‍ വളരെ സന്തോഷം.....
അങ്ങോട്ട് ഞാനും വരുന്നുണ്ട്.